Family News & Magazine

Krishnaprasad, who led the team, is son of Heman and Jyothi and the great grandson of Kandanat Kumara Menon.

Congratulations “Bytenergizers who emerged as Winners in Smart India Hackathon 2020 (Software Edition) . THEY WILL BE RECEIVING Rs 1 lakh as Cash Prize”

The Group members are :

  1. Krishnaprasad. C (S4, ECE)
  2. Albin Joseph C.R (S4, ECE)
  3. Sarath I.S (S4, CSE)
  4. Austin Anthony (S2, CSE)
  5. Ann Treesa Benny (S6, ECE)
  6. Eleena Sajan (S4, ECE)

Congratulations to all the students and their Mentor Mr. Rahul Manohar ,Asst Professor , Electronics and Communication, Christ College of Engineering

Also Congratulations to Mr. Nikhil Samuel Asst Professor , Computer Science Department Christ College of Engineering ,Smart India Hackathon Coordinator

നമ്മുടെ കണ്ടനാട്ട് കുടുംബ ക്ഷേത്രമായ  അരക്കുളങ്ങര ഭഗവതി ക്ഷേത്രം കുറുമശ്ശേരി NSS കരയോഗത്തിന്‍റെ (നമ്പര്‍ 982) അതിക്രമത്തിനെ തുടര്‍ന്ന് നിയമ നടപടികളും ആയി മുന്നോട്ട് പോകേണ്ട ഒരു സാഹചര്യം വന്നു ചേര്‍ന്ന വിവരം, കണ്ടനാട്ട് ഫാമിലി ട്രസ്റ്റിന് വേണ്ടി, എല്ലാ കുടുംബാഗങ്ങളെയും അറിയിക്കുവാനാണ് ഈ വിവരണം. തിരുവതാകൂർ ദിവാൻ പേഷ്‌കാരായിരുന്ന കണ്ടനാട്ടു ശ്രീ   നാരായണ മേനോൻ ശ്രീ മന്നത്ത്‌ പത്മനാഭനെ ക്ഷണിച്ചു വരുത്തി സ്‌ക്കൂളിനുള്ള ഭൂമി   സൗജന്യമായി നല്‍കിയതിനെ തുടര്‍ന്ന് 1937 – ല്‍ ആണ് പാറക്കടവ്  NSS സ്കൂള്‍  രൂപീക്രുതമാകുന്നതും NSS ആദ്യമായി കുറുമശ്ശേരിയില്‍ എത്തുന്നതും.  

കുറുമശ്ശേരിയിലെ  എൻ.എസ്.എസ്. കരേയാഗം നമ്പര്‍  982 ന് സ്വന്തമായി  ഒരു ഓഫീസ് പോലും ഇല്ലാതിരുന്ന കാലത്ത്, ഒരു കെട്ടിടം പണിത് കരയോഗം  ഓഫീസ്  ആയി ഉപയോഗിക്കുവാന്‍ വേണ്ടി മാത്രമായി , അന്ന് അരക്കുളങ്ങര ഭഗവതി ക്ഷേത്ര ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന Dr കെ. എൻ. നാരായണ മേനോന്‍,   തികച്ചും ഉദാരമായ വ്യവസ്ഥയില്‍, ക്ഷേത്ര മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന  നാലര സെന്‍റ് സ്ഥലം വിട്ടു കൊടുത്തിരുന്നു.  മാസം നിസ്സാരമായ   അഞ്ച് രൂപ തറ വാടക മാത്രം. ക്രമേണ,   കുറുമശ്ശേരി   എൻ.എസ്.എസ്. കരേയാഗം നമ്പര്‍  982 ന് പുതിയ സ്വന്തമായ  ഓഫീസ് കെട്ടിടം പാറക്കടവ് NSS സ്കൂളിന് സമീപത്തായി നിലവില്‍ വന്നു.   ഓഫീസ് പ്രവര്‍ത്തനം  പുതിയ കെട്ടിടത്തിലെക്ക് മാറ്റി എങ്കിലും, പഴയ ഓഫീസ് കെട്ടിടവും സ്ഥലവും  തിരികെ അരക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനെ ഏല്‍പ്പിക്കുന്നതിനു പകരം, അത് വാടകക്ക് കൊടുത്ത് ധനസമ്പാദന മാര്‍ഗ്ഗമായി മാറ്റുകയാണ് NSS കരയോഗം ചെയ്തത്. മാത്രവും അല്ല, വളരെ നാളത്തെ അഭ്യര്‍ത്ഥനയ്ക്കുശേഷം വാടക വെറും 100 രൂപ മാത്രമാക്കി ഉയര്‍ത്തി. പക്ഷേ, ക്ഷേത്രാചാരങ്ങളെ മാനിക്കാതെ  ശ്രീകോവിലിന് സമീപത്തായി ക്ഷേത്ര മതിലിനോട് ചേര്‍ന്ന് കക്കൂസ്  പണിത് ക്ഷേത്രത്തെ അപമാനിക്കുകയും,  ദേവ പ്രശ്നത്തില്‍ അത്  തെളിഞ്ഞ് കാണുകയും ചെയ്തു. 

ഏതാനും വർഷങ്ങൾക്കുമുമ്പ് ക്ഷേത്രത്തിൽ നടത്തിയ ദേവപ്രശ്നത്തില്‍ , ക്ഷേത്രത്തോട് ചേർന്നുള്ള കെട്ടിടത്തിലും ക്ഷേത്രത്തിന് പിന്നിലെ ടോയ്‌ലറ്റുകളിലും അരക്കുളങ്ങര അമ്മക്ക്  സന്തോഷമില്ലെന്നും അത് നീക്കം ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെന്നും കണ്ടെത്തി. ഈ വസ്തുത എൻ‌.എസ്‌.എസ് അംഗങ്ങൾക്ക് നന്നായി അറിയാം. ഓഫീസ് സ്ഥലം മാറ്റാൻ അനുയോജ്യമായ സ്ഥലം ലഭിച്ചുകഴിഞ്ഞാൽ കെട്ടിടം തിരികെ നൽകാമെന്ന് അവർ സമ്മതിച്ചിരുന്നു. കെട്ടിടം തിരികെ നൽകാനുള്ള കുടുംബ ട്രസ്റ്റിന്‍റെ   അഭ്യർത്ഥന  ഈ ചരിത്ര പരമായ സത്യത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. അതിനെ തുടര്‍ന്നു    ഒരു എൻ‌എസ്‌എസ് അംഗം കരയോഗത്തിന് ഭൂമി ദാനം ചെയ്യുകയും പുതിയ ഓഫീസ് പണിയുകയും  കരയോഗത്തിന്‍റെ ഓഫീസ് അങ്ങോട്ട്‌ മാറ്റുകയും    ചെയ്തു. എന്നിട്ടും കുറുമശ്ശേരിയിലെ  എൻ.എസ്.എസ്. കരേയാഗം നമ്പര്‍  982 പഴയ സ്ഥലം  അരക്കുളങ്ങര  അമ്മക്ക് തിരികെ നല്‍കാമെന്ന  വാഗ്ദാനം നിറവേറ്റാന്‍ തയ്യാറാകുന്നില്ല. 

നിലവില്‍ അരക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥല സൗകര്യങ്ങള്‍ വളരെ അധികം പോരാതെ  കഷ്ടപ്പെടുകയാണ്. അരക്കുളങ്ങര ക്ഷേത്രത്തിനോ, ഫാമിലി ട്രസ്റ്റിനോ ഒരു ഓഫീസ് പോലും ഇല്ല. തിടപ്പള്ളി മാറ്റി സ്ഥാപിക്കണം, അതുപോലെ നിരവധി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നു.  അരക്കുളങ്ങര ഭഗവതിക്കുവേണ്ടി  കണ്ടനാട്ട് ഫാമിലി ട്രസ്റ്റ്‌, പ്രസ്തുത  എന്‍.എസ്. എസ്. കരയോഗം നമ്പര്‍ 982 നോട് സ്ഥലം തിരികെ ക്ഷേത്രത്തിനു നല്‍കുവാന്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരുന്നു. ഒരു ക്ഷേത്ര പ്രതിഷ്ഠ പ്രായപൂർത്തിയാകാത്ത “മൈനര്‍” ആണെന്നും ആർക്കും  ആ പ്രതിഷ്ഠയുടെ അവകാശങ്ങൾ കൈയ്യടക്കാനാവില്ലെന്നും ഇന്ത്യൻ നിയമശാസ്ത്രത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.  എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ,  കുറുമശ്ശേരി  എൻ.എസ്.എസ്. കരേയാഗം നമ്പര്‍  982 അവഗണിക്കുകയാണ് ഉണ്ടായത്. 

ഇക്കഴിഞ്ഞ ആഴ്ച  (ജൂലൈ ആദ്യം) വളരെ പെട്ടെന്ന്  , ക്ഷേത്ര ഭരണസമതിയുടെ അറിവോ അനുമതിയോ ഇല്ലാതെ ,  NSS കെട്ടിടത്തിന്‍റെ മുകളില്‍     പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  നടത്തുവാന്‍ തുടങ്ങി. .    ക്ഷേത്രത്തിന്‍റെ ഭാഗമായ സ്ഥലത്ത് നിര്‍മ്മാണങ്ങള്‍ നടത്തണം എന്നുണ്ടെങ്കില്‍ സ്ഥലം  ഉടമയായ  ക്ഷേത്രത്തിന്‍റെ ട്രസ്റ്റിയുടെ സമ്മത പത്രവും അനുവാദവും ആവശ്യമാണ്‌.   ഇതില്ലാതെ ഇപ്പോള്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തികച്ചും അനധികൃതമാണ്‌. മാത്രവും  അല്ല, പ്രസ്തുത  നിര്‍മ്മാണങ്ങള്‍  ക്ഷേത്രത്തെ മറയ്ക്കുകയും, വേണ്ടത്ര ഘടനാപരമായ സമഗ്രത ഇല്ല എന്ന  സംശയം രൂക്ഷമായി നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് ഈ അനധികൃത  നിര്‍മ്മാണം  ക്ഷേത്രത്തിനും ക്ഷേത്ര ദര്‍ശനത്തിനു എത്തുന്ന ഭക്തര്‍ക്കും അപകടകരമായി ഭവിക്കാനും ഉള്ള സാധ്യത ഏറെ ആണുതാനും.

ഇത് ശ്രദ്ധയില്‍ പെട്ട ഉടനെ തന്നെ, ട്രസ്റ്റ്‌ ഭാരവാഹികള്‍ നിര്‍മ്മാണ സ്ഥലത്ത് എത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  നിറുത്തിവക്കുവാന്‍ ആവശ്യപ്പെടുകയും ചെയതു. തുടര്‍ന്ന് പഞ്ചായത്തിലും പോലീസിലും പരാതികള്‍ നല്‍കി. പഞ്ചായത്തും പോലീസും രേഖാമൂലവും, വാക്കാലും നിര്‍മ്മാണങ്ങള്‍ നിറുത്തി വക്കുവാന്‍ എന്‍.എസ്. എസ്. കരയോഗം നമ്പര്‍ 982 നോട് ആവശ്യപ്പെട്ടിരിക്കുകയാണ്.  അതെല്ലാം ലഭിച്ചിട്ടും , 2020 ജൂലൈ 8 വൈകുനേരം വരെ അതൊന്നും വകവയ്ക്കാതെ ധിക്കാരപൂര്‍വ്വം നിര്‍മ്മാണങ്ങള്‍ തുടരുന്നതായി കാണപ്പെട്ടിരിക്കുകയാണ്.(ചിത്രം കാണുക). നമ്മുടെ സമുദായത്തിന്‍റെ ഭദ്രതക്കും ഐശ്വര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍  പ്രതിജ്ഞാബദ്ധമായ  NSS  കരയോഗം തന്നെ ഒരു നായര്‍ ക്ടുംബ  ക്ഷേത്രത്തിന്  (അതും കുറുമശ്ശേരിയിലെ NSS ന്‍റെ  ആഗമനവുമായി ചരിത്രപരമായ ബന്ധം നിലനില്‍ക്കുകയും ചെയ്യന്ന ഒരു കുടുംബത്തോട്) , പ്രസ്തുത  കരയോഗത്തിന്‍റെ  തുരങ്കം വയ്ക്കുന്ന പ്രവൃത്തികള്‍ ചെയ്യുമ്പോള്‍,  നിയമ  വഴികള്‍ തേടുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ല. 

പാലു കൊടുത്ത കൈയില്‍ തന്നെ തിരിഞ്ഞു കൊത്തിയ  , എന്‍.എസ്. എസ്. കരയോഗം നമ്പര്‍ 982 നു എതിരെ  നിയമ നടപടികളും ആയി കണ്ടനാട്ട് ഫാമിലി ട്രസ്റ്റ്‌  മുന്‍പോട്ടു പോകുകയാണ്. വിധി വപരീത്യം എങ്കിലും, ക്ഷേത്ര അരക്കുളങ്ങര ക്ഷേത്ര    സംരക്ഷണത്തിനു  കണ്ടനാട്ട് കുടുംബത്തിന്‍റെ ഭരദേവതയായ അമ്മമാഹാ ദേവിയുടെ നിയോഗത്താല്‍ ചുമതല നല്‍കപ്പെട്ട കണ്ടനാട്ട് ഫാമിലി ട്രസ്റ്റ്‌ സ്വന്തം കര്‍ത്തവ്യം നിറവേറ്റു കയാണ്.  

അരക്കുളങ്ങര  അമ്പലം കുറുമശ്ശേരി ഗ്രാമത്തില്‍ വളരെഅധികം ജീവകാരുണ്യപ്രവര്‍ത്തനം ഭക്തരുടെ സഹായത്തോടെ ചെയ്തിട്ടുണ്ട്. അതിനാല്‍ മാതൃഭുമി ടിവി അവരുടെ നല്ല വാര്‍ത്തയില്‍ ഈ അമ്പലത്തെ കാണിച്ചിരുന്നു. ഏഷ്യാനെറ്റ്‌ ടിവിയിലും ഇതേ കാരണത്താല്‍ അമ്പലം വന്നിരുന്നു. ഗ്രാമത്തിലെ 100 വര്ഷം പഴക്കമുള്ള സര്‍ക്കാര്‍ UP സ്കൂളിനു കുട്ടികളുടെ പാര്‍ക്ക് അമ്പലം ഉണ്ടാക്കി കൊടുത്തു. ആറാം ക്ലാസ്സിലെ കുട്ടികളെ വീഗാലാന്‍ഡില്‍ കൊണ്ടുപോയി. കുട്ടികള്‍ക്ക് യൂണിഫോര്‍മിനു സഹായം നല്‍കി. രണ്ടു തവണ മെഡിക്കല്‍ ക്യാമ്പ്‌ നടത്തി. ഇങ്ങനെയുള്ള മാതൃകാപരമായ ജനസേവനത്തില്‍ ഊന്നി  നിലകൊള്ളുന്ന  സ്വസമുദായത്തിലുള്ള ഒരു  അമ്പലത്തെ സഹായിക്കുന്നതിനു പകരം, NSS കരയോഗം സെക്രട്ടറി ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ NSS അമ്പലത്തിനെതിരെ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.

 എല്ലാ കുടുംബാംഗങ്ങളും ഒറ്റക്കെട്ടായി   കൂടെ ഉണ്ടാകും എന്നറിയാം. നമ്മള്‍ ചെയ്യുന്നത് അരക്കുളങ്ങര അമ്മക്കുള്ള സേവനങ്ങള്‍ ആണ്. ഇക്കാര്യത്തില്‍ കണ്ടനാട്ട് കുടുംബത്തിലെ ആരും പുറകോട്ട് പോകുകയില്ല എന്ന് അറിയാം. മേല്‍പ്പറഞ്ഞ  കരയോഗത്തില്‍ അംഗങ്ങള്‍ ആയിരിക്കുന്ന എല്ലാ കണ്ടനാട്ട് കുടുംബാംഗങ്ങളും,  കരയോഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തി  സത്യത്തിന്‍റെയും നീതിയുടെയും പാതയിലേക്ക് അവരെ തിരികെ കൊണ്ടുവന്നു , അരക്കുളങ്ങര അമ്മക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിക്കൊണ്ട്  ഭൂമിയും കെട്ടിടവും തിരികെ അമ്മയുടെ തൃപ്പാദങ്ങളില്‍ അര്‍പ്പിക്കുവാന്‍  പ്രേരിപ്പിക്കണം. അതുപോലെ ഈ സന്ദേശം എല്ലാ കുടുംബാംഗങ്ങള്‍ക്കും  നിങ്ങള്‍ ഫോര്‍വേഡ് ചെയ്ത് അറിയിക്കണം. എല്ലാവരും അറിയണം നമ്മുടെ കുടുംബക്ഷേത്രം അഭിമുഖീകരിക്കുന്ന പ്രതിസന്ധി. 

അരക്കുളങ്ങര അമ്മ എല്ലാവരേയും അനുഗ്രഹിക്കട്ടെ

Congratulations to Krishnaprasad (S4 Eectronics & Communications – Christ College of Engineering) and Mr Rahul Manohar (Asst. Professor ECE) for jointly developing this Ozoniser, which is a much needed product for our present times.
Krishnaprasad is son of Heman and Jyothi and the great grandson of Kandanat Kumara Menon.
Congratulations! The Robot Makers – Albin (on the left ) & Krishnaprasad (on the right) . The Robot they made did Fire-Fighting and won the First Prize at The Robotics Hackathon at Thrissur on 14 Feb 2020. Krishnaprasad was the team leader and is the great grand son of Kandanat Kumara Menon. Read about their great work further below:
The Fire-Fighting Robot Krishnaprasad & Albin created and won the First Prize.

Robot Hackthalon

Liga-Robotrix was a 14-day robotic Hackathon Challenge (biggest challenge in Kerala) and was conducted by Vidya Engineering College, Thrissur in association with the Institute of Electronics and Telecommunication Engineers (IETE). The Competition event was held on 14th February, 2020, at Vidya Academy of Science and Technology, Thrissur. There were ten finalist teams to compete for the First Prize. The objectives of the competition were to find the design capabilities, problem solving skills and coding skills of the competing teams.

The theme selected for this year was “Fire-Fighting Robots”. The tasks are designed in accordance with fundamental characteristics expected from a real-life fire-fighter bot. The Robot had to perform 8 specified tasks within a span of 30 minutes maximum.

In this Hackathon, the team from Christ college, Irinjalakuda lead by Krishnaprasad with Albin (S4 ECE) as his team member won the First price with cash price of 20K.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s